ദോഹ: സൂഖ് വാഖിഫിലെ പ്രാദേശിക ഈന്തപ്പഴ വിപണന മേളയിൽ തിരക്കേറുന്നു. വ്യത്യസ്ത ഇനങ്ങളിലുള്ള മധുരമൂറും ഈന്തപ്പഴങ്ങൾ വാങ്ങാൻ കുടുംബങ്ങൾ ഉൾപ്പെടെ നൂറു കണക്കിന് ആളുകളാണ് എത്തുന്നത്. സൂഖ് വാഖിഫ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെ നഗരസഭ മന്ത്രാലയത്തിലെ കാർഷിക വകുപ്പാണ് മേള നടത്തുന്നത്.
ഖലാസ്, ഖനീസി, ഷിഷി, ബർഹി എന്നീ ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങളാണ് കൂടുതലും. കിലോ 5.00 മുതൽ 10.00 റിയാൽ വരെയാണ് വില. മുന്തിയ ഇനം അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടും. ഫ്രഷ് ഈന്തപ്പഴങ്ങൾക്ക് പുറമെ കേക്ക്, മിൽക്ക് ഷേക്ക്, ജാമുകൾ, ഐസ്‌ക്രീം, അച്ചാറുകൾ എന്നിവയും വാങ്ങാം. ഖത്തറിലുള്ളവർ മാത്രമല്ല സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ സന്ദർശകരും മേളയിലെത്തുന്നുണ്ട്.
പ്രാദേശിക ഈന്തപ്പഴ കർഷകർക്കും കമ്പനികൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് വിപണന മേള. 80 പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നത്. ജൂലൈ 27ന് ആരംഭിച്ച മേള ഈ മാസം 10 വരെ നീളും. ഉച്ചയ്ക്ക് 3:00 മുതൽ രാത്രി 9:00 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച കുടുംബങ്ങൾക്ക് മാത്രമായിരുന്നു പ്രവേശനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.