ചാരക്കേസിലെ ലുക്ക്ഔട്ട് നോട്ടീസ്: മുന്‍ ഐബി ഓഫീസര്‍ കെ.വി തോമസിന് യാത്രാനുമതി നിക്ഷേധിച്ച് തിരിച്ചയച്ചു

ചാരക്കേസിലെ ലുക്ക്ഔട്ട് നോട്ടീസ്: മുന്‍ ഐബി ഓഫീസര്‍ കെ.വി തോമസിന് യാത്രാനുമതി നിക്ഷേധിച്ച് തിരിച്ചയച്ചു

രാജ്യസ്നേഹിയായ തനിക്ക് സ്വാതന്ത്ര്യ ദിനത്തില്‍ സിബിഐ നല്‍കിയ സമ്മാനമാണിതെന്നും യാത്രാ വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.വി തോമസ്.

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മുന്‍ ഐബി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി തോമസിനെ യാത്രാ വിലക്കിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു. കേസിലെ 12-ാം പ്രതിയായി തോമസിനെതിരെ ലുക്ക്്ഔട്ട് നോട്ടീസ് ഉണ്ടായിരുന്നു.
എന്നാല്‍ എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് തനിക്കെതിരെയുള്ള ലുക്ക് ഔട്ട് നോട്ടീസിനെക്കുറിച്ച് അറിഞ്ഞതെന്നും യാത്രാ വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കുകയോ അതേക്കുറിച്ച് യാതൊരു വിവരവും നല്‍കുകയോ ചെയ്തിട്ടില്ല. വിമാനത്താവളത്തിലെത്തി എല്ലാ ബാക്കിയെല്ലാ നടപടികളും പൂര്‍ത്തിയാക്കി എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു.

ലണ്ടനിലുള്ള മകളെ കാണാന്‍ പോകാനായി മൂന്ന് ലക്ഷം രൂപ മുടക്കിയാണ് തനിക്കും ഭാര്യക്കും ടിക്കറ്റെടുത്തത്. മാനസികമായി പീഡനം അനുഭവിക്കേണ്ടിവന്ന അവസ്ഥയാണ്. ചാരക്കേസിന്റെ പേരില്‍ തന്നെ 1994 മുതല്‍ വേട്ടയാടുകയാണ്. കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് സിബിഐ തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്.

ചാര്‍ജ് ഷീറ്റ് നല്‍കാതെ സിബിഐ തന്നെ ഉപദ്രവിക്കുകയാണ്. രാജ്യസ്നേഹിയായ തനിക്ക് സ്വാതന്ത്ര്യദിനത്തില്‍ സിബിഐ നല്‍കിയ സമ്മാനമാണിത്. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കെ.വി തോമസ് പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.