കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം: കുത്തകകളെ സഹായിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം: കുത്തകകളെ സഹായിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യബന്ധന മേഖലയില്‍ വരാന്‍ പോകുന്നത് കൂടുതല്‍ ആപല്‍ക്കരമായ കാലഘട്ടമാണ്. അതിനാല്‍ കേരളത്തിന്റെ സൈന്യത്തിന്റെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പു വരുത്തും. മത്സ്യ ബന്ധന മേഖലയില്‍ ബ്ലൂ ഇക്കണോമി വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണ്ണെണ്ണയുടെ സബ്സിഡി നിര്‍ത്തിയ കേന്ദ്ര നയം തിരുത്തണമെന്ന് നീതി ആയോഗില്‍ അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യ ബന്ധന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തൊഴിലാളികളുടെ യോഗം വിളിക്കും. മത്സ്യതൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതില്‍ കേന്ദ്ര നയമാണ് തടസം.

ഭരണഘടനയെ സംരക്ഷിക്കുവാനുള്ള പോരാട്ടത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.