മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയായി; പ്രധാനപ്പെട്ട വകുപ്പുകള്‍ ബിജെപി സ്വന്തമാക്കി

മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയായി; പ്രധാനപ്പെട്ട വകുപ്പുകള്‍ ബിജെപി സ്വന്തമാക്കി

മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ആഭ്യന്തരവും ധനവകുപ്പും ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിന് കീഴിലാണ്. നഗരവികസനവും പൊതുമരാമത്തുമാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ കൈകാര്യം ചെയ്യുക.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉള്‍പ്പെടെ 20 അംഗങ്ങാണ് മന്ത്രിസഭയിലുള്ളത്. ആഭ്യന്തരം, ധനകാര്യം എന്നിവയ്ക്ക് പുറമേ വനം, ഉന്നത വിദ്യാഭ്യാസം, റവന്യു തുടങ്ങിയ പ്രധാന വകുപ്പുകളും ബിജെപിക്കാണ്. വിദ്യാഭ്യാസം, കൃഷി, എക്‌സൈസ് തുടങ്ങിയ വകുപ്പുകള്‍ ഷിന്‍ഡേ വിഭാഗത്തിന് ലഭിച്ചു.

മുഖ്യമന്ത്രിയെന്ന രീതിയില്‍ പൊതുഭരണത്തിന് പുറമേ താരതമ്യേന പ്രാധാന്യം കുറഞ്ഞ വകുപ്പുകളാണ് അദ്ദേഹത്തിനിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഈ മാസം ഒന്‍പതിനാണ് മന്ത്രിസഭയുടെ വികസനം നടന്നത്. അതിന് ശേഷമാണ് ഇപ്പോള്‍ വകുപ്പുകള്‍ വിഭജിച്ചത്.

പൊതുഭരണം, ഐടി, ഗതാഗതം, സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് സ്പെഷല്‍ അസിസ്റ്റന്‍സ്, ദുരന്തനിവാരണം, മണ്ണ് ജല സംരക്ഷണം, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും തുടങ്ങി വിഭജിച്ചു നല്‍കാത്ത വകുപ്പുകള്‍ ഷിന്‍ഡെയുടെ കീഴിലാണ്.

മുന്‍ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പാര്‍ലമെന്ററി കാര്യ വകുപ്പിന്റെയും ചുമതല. ദീപക് കേസര്‍കറിനാണ് വിദ്യാഭ്യാസ വകുപ്പ്. അബ്ദുല്‍ സത്താറാണ് കൃഷി മന്ത്രി.

ഒരുമാസം മുന്‍പാണ് മഹാവികാസ് അഘാടി സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതവിഭാഗവും ബിജെപിയും ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.