കള്ളക്കടത്ത് സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

കള്ളക്കടത്ത് സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

മലപ്പുറം: കള്ളക്കടത്ത് സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് തമിഴ്നാട് പൊള്ളാച്ചി സ്വദേശി പി. മുനിയപ്പയെ (46) കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ 2.15 ന് ദുബായില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ കടത്തിക്കൊണ്ടു വന്ന 320ഗ്രാം സ്വര്‍ണം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ 25,000 രൂപ പ്രതിഫലത്തിന് എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ച് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

ഇയാളുടെ താമസസ്ഥലത്ത് നിന്ന് 4,42,980 രൂപയും 500 യുഎഇ ദിര്‍ഹവും വിലപിടിപ്പുള്ള വാച്ചുകളും നാല് യാത്രക്കാരുടെ പാസ്പോര്‍ട്ടും പിടിച്ചെടുത്തു. കാസര്‍ഗോഡ് തെക്കില്‍ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച്. അബ്ദുള്‍ നസീര്‍ (46), ജംഷീര്‍ (20) എന്നിവര്‍ കടത്തിയ 640 ഗ്രാം സ്വര്‍ണം ലഗേജ് പരിശോധനയ്ക്കിടെ മുനിയപ്പ കണ്ടെത്തി.

പകുതി സ്വര്‍ണത്തിന് കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ച മുനിയപ്പ ബാക്കി 320 ഗ്രാം സ്വര്‍ണം കാല്‍ലക്ഷം രൂപയ്ക്ക് പുറത്തെത്തിക്കാമെന്ന് രഹസ്യ ധാരണയുണ്ടാക്കി. രാവിലെ എട്ടിന് തന്റെ ഡ്യൂട്ടി കഴിഞ്ഞ ശേഷം വിളിക്കാന്‍ നിര്‍ദ്ദേശിച്ച് ഫോണ്‍നമ്പര്‍ യാത്രക്കാര്‍ക്ക് കൈമാറി. സ്വര്‍ണം കൈവശം വച്ചു. വിമാനത്താവളത്തിന് സമീപത്ത് ഇയാള്‍ താമസിക്കുന്ന ലോഡ്ജില്‍ ഉച്ചയ്ക്ക് 12 ന് സ്വര്‍ണം കൈമാറാനായിരുന്നു ധാരണ. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തുവച്ച് കാസര്‍ഗോഡ് സ്വദേശികളെ പൊലീസ് പിടികൂടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.