സ്‌കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനം; സെപ്റ്റംബര്‍ മൂന്നു മുതല്‍ ഓണാവധി

സ്‌കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനം; സെപ്റ്റംബര്‍ മൂന്നു മുതല്‍ ഓണാവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാനാണ് നാളെ പ്രവര്‍ത്തി ദിനമാക്കിയത്.

ഓഗസ്റ്റ് 24 ന് ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. ഓണാവധിക്ക് ശേഷം സെപ്റ്റംബര്‍ 12 ന് സ്‌കൂളുകള്‍ വീണ്ടും തുറക്കും.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.