നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പോടെ നൂതന സാങ്കേതികവിദ്യ കോഴ്‌സുകള്‍ പഠിക്കാം

നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പോടെ നൂതന സാങ്കേതികവിദ്യ കോഴ്‌സുകള്‍ പഠിക്കാം

തിരുവനന്തപുരം: ഐസിടി അക്കാദമിയുടെ തൊഴില്‍ അധിഷ്ഠിത നൂതന സാങ്കേതികവിദ്യ കോഴ്‌സുകള്‍. നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്‌സുകളുടെ ദൈര്‍ഘ്യം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിയ ശേഷം അധിക യോഗ്യത നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കോവിഡ് മൂലം തൊഴില്‍ നഷ്ടമായവര്‍ക്കും അപേക്ഷിക്കാം. 45 വയസ്സാണ് പ്രായപരിധി. 

മെഷീൻ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഡാറ്റാ സയന്‍സും അനലിറ്റിക്‌സും, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകളാണ് പദ്ധതിയിലുള്ളത്. താല്പര്യമുള്ള വിദ്യാർത്ഥികൾ https://ictkerala.org/courses എന്ന വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ മുഖേനയോ +91 75 940 51437 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ ആദ്യവാരം ക്ലാസ്സുകള്‍ ആരംഭിക്കും. പ്രവേശന പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ കോഴ്‌സ് ഫീസിന്റെ 75% നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പായി നല്‍കും.

കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 543 വിദ്യാര്‍ത്ഥികളില്‍ 497 പേര്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ടിസിഎസ് ഇയോണില്‍ ഇന്റേണ്‍ഷിപ്പില്‍ പ്രവേശിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഐടി മേഖലയിലെ അമ്പതോളം കമ്പനികളില്‍ തൊഴില്‍ നേടാനും സാധിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.