ഡെലിവറി വൈകുന്നു: മസ്‌കിനോട് സ്വിഗി കൂടി വാങ്ങുമോ എന്ന അഭ്യര്‍ത്ഥനയുമായി ശുഭ്മാന്‍ ഗില്‍

ഡെലിവറി വൈകുന്നു: മസ്‌കിനോട് സ്വിഗി കൂടി വാങ്ങുമോ എന്ന അഭ്യര്‍ത്ഥനയുമായി ശുഭ്മാന്‍ ഗില്‍

മുംബൈ: ഇലോണ്‍ മസ്‌കിനോട് ഭക്ഷണ ഡെലിവറി ആപ്പായ 'സ്വിഗ്ഗി' കൂടി വാങ്ങോമോ എന്നു ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍.

സ്‌പേസ് എക്‌സ് ഉടമയും ടെസ്ല സിഇഒയുമായ മസ്‌ക് കഴിഞ്ഞ ദിവസം 44 ബില്യന്‍ ഡോളറിന് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വാങ്ങിയിരുന്നു. പിന്നാലെ തങ്ങളുടെ പ്രശ്‌നങ്ങളും തടസങ്ങളും പരിഹരിക്കുന്നതിനായി വിവിധ ബ്രാന്‍ഡുകള്‍ കൂടി വാങ്ങണമെന്നു മസ്‌കിനോട് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.


സ്വിഗിയുടെ ഭക്ഷണ ഡെലിവറികള്‍ സമയത്തു ലഭിക്കാത്തതിനാലാണ് മസ്‌കിനു മുന്നില്‍ ഗില്ലും തമാശ രൂപേണയുളള അഭ്യര്‍ഥനയുമായി എത്തിയത്. ട്വീറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി. പിന്നാലെ ഒട്ടേറെ ക്രിക്കറ്റ് ആരാധകര്‍ ഗില്ലിലെ ട്രോളിക്കൊണ്ടു രംഗത്തെത്തുകയും ചെയ്തു.

ട്വന്റി20യിലെ നിങ്ങളുടെ ബാറ്റിങ് പോലെ ഞങ്ങള്‍ക്കു വേഗം കുറവാണെന്നായിരിക്കും സ്വിഗി ഇപ്പോള്‍ പറയുകയെന്ന് ചില വിരുദന്‍മാര്‍ ട്വീറ്റ് ചെയ്തു.

'പ്രിയപ്പെട്ട ഗില്‍, എന്തായാലും താങ്കളുടെ ഓര്‍ഡര്‍ സംബ്ന്ധിച്ച സകല കാര്യങ്ങളും ഞങ്ങള്‍ ഏറ്റു. താങ്കളുെട കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ക്കു നല്‍കൂ. മറ്റെന്തിലും ആരോപണങ്ങള്‍ വരുന്നതിനു മുന്‍പു തന്നെ ഞങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരിക്കും' ഗില്ലിനു സ്വിഗിയുടെ ഔഗ്യോഗിക ഹാന്‍ഡിലില്‍ നിന്നു ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.