നിക്കരാഗ്വ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെ അപലപിച്ച് ഐക്യരാഷ്ട്ര സഭ

നിക്കരാഗ്വ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെ അപലപിച്ച് ഐക്യരാഷ്ട്ര സഭ

ജനീവ: നിക്കരാഗ്വ ഭരണകൂടം പൗരസംഘടനകള്‍ക്കും കത്തോലിക്കാ സഭയ്ക്കുമെതിരെ സ്വീകരിച്ചിരിക്കുന്ന അടിച്ചമര്‍ത്തല്‍ നടപടികളില്‍ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആശങ്ക പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വക്താവ് ഫര്‍ഹാന്‍ ഹക്ക് ഒരു വാര്‍ത്താസമ്മേളനത്തിലാണ് ഇതു വെളിപ്പെടുത്തിയത്.

പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ പ്രത്യേകിച്ച്, സമാധാനപരമായി സമ്മേളിക്കാനുള്ള അവകാശം, സംഘടനാ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീവ സംരക്ഷിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ തലവന്‍ അന്റോണിയോ ഗുട്ടറസ് നിക്കരാഗ്വ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയോട് ആവശ്യപ്പെട്ടു.

നിക്കരാഗ്വ സര്‍ക്കാര്‍, മെത്രാനെയും വൈദികരെയും ഉള്‍പ്പെടെ തടവിലാക്കി കത്തോലിക്കാ സഭാ വിരുദ്ധ നടപടികള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്ന പശ്ചാത്തലത്തിലാണ് അന്റോണിയോ ഗുട്ടറസിന്റെ ഈ പ്രതികരണം.

കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് ഡാനിയല്‍ ഓര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം മതഗല്‍പ്പയിലെ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ വീട്ടുതടങ്കലിലാക്കിയത്. സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യപരവും നീതിരഹിതവുമായ ഭരണത്തിനെതിരെ സ്വരമുയര്‍ത്തിയതാണ് കത്തോലിക്ക സഭയ്‌ക്കെതിരെയുള്ള ഇത്തരം നടപടികള്‍ക്കു കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.