ഏഷ്യാകപ്പ് യോഗ്യത മത്സരം ഇന്ന് കുവൈത്തും യുഎഇയും ഏറ്റുമുട്ടും

ഏഷ്യാകപ്പ് യോഗ്യത മത്സരം ഇന്ന് കുവൈത്തും യുഎഇയും ഏറ്റുമുട്ടും

മസ്കറ്റ്: ഏഷ്യാകപ്പ് ക്രിക്കറ്റ് 2022 ന്‍റെ യോഗ്യത മത്സരങ്ങളില്‍ ഇന്ന് യുഎഇയും കുവൈത്തും ഏറ്റുമുട്ടും.അല്‍ ആമിറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ വൈകുന്നേരം ആറിനാണ് മത്സരം ആരംഭിക്കുക. യുഎഇ ടീമിനെ നയിക്കുന്നത് മലയാളിയായ തലശേരി സ്വദേശി റിസ് വാന്‍ റൗഫാണ്. ഇദ്ദേഹത്തെ കൂടാതെ കോ​ഴി​ക്കോ​ട്​ ക​ല്ലാ​യി സ്വ​ദേ​ശി ബാ​സി​ൽ ഹ​മീ​ദ്, ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി അ​ലി​ഷാ​ൻ ഷ​റ​ഫു എന്നിവരും ടീമിലുണ്ട്.

കുവൈത്ത് ടീമിലും മലയാളികളുണ്ട്. കൊ​ല്ലം പ​ള്ളി​മു​ക്ക് സ്വ​ദേ​ശി ഷി​റാ​സ് ഖാ​ൻ, തി​രു​വ​ന​ന്ത​പു​രം തു​മ്പ സ്വ​ദേ​ശി എ​ഡി​സ​ൺ ഡി​സി​ൽ​വ, മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് എന്നിവരാണ് കുവൈത്ത് ടീമിലെ മലയാളി സാന്നിദ്ധ്യം. കുവൈത്ത്, യുഎഇ, ഹോങ്കോംഗ്, സിംഗപ്പൂർ ടീമുകളാണ് ഏഷ്യാകപ്പ് യോഗ്യതയ്ക്കായി മാറ്റുരയ്ക്കുന്നത്. നേരിട്ട് യോഗ്യതനേടിയ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം ഒമാനിലെ യോഗ്യത മത്സരത്തില്‍ വിജയിച്ചാല്‍ ഒരു ടീമിനുകൂടി മത്സരത്തിന്‍റെ ഭാഗമാകാം. ദുബായിലും ഷാർജയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.