തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതൽ തുടങ്ങുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. അടുത്തമാസം നാലു മുതൽ ഏഴ് വരെ എത് റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാം. അടുത്ത മാസം നാലിന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഇതിന് പകരം സെപ്തംബർ 16ന് റേഷകൻ കടകൾക്ക് അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ആദ്യ ഘട്ടത്തിൽ അവരവരുടെ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ് വാങ്ങാൻ അനുവാദം ഉണ്ടാകൂ എന്ന് മന്ത്രി ആവർത്തിച്ചു. പോർട്ടബിലിറ്റി സൗകര്യം ഉണ്ടാവില്ല. എന്നാൽ സെപ്തബർ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ ഏത് റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാൻ അവസരം ഉണ്ടാകും. കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തിരുവനന്തപുരത്ത് നിർവഹിച്ചു.
കിറ്റിലുള്ളത്..
കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
മില്‍മ നെയ് 50 മി.ലി
ശബരി മുളക്പൊടി 100 ഗ്രാം
ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം
ഏലയ്ക്ക 20 ഗ്രാം
ശബരി വെളിച്ചെണ്ണ 500 മി.ലി
ശബരി തേയില 100 ഗ്രാം
ശര്‍ക്കരവരട്ടി 100 ഗ്രാം
ഉണക്കലരി 500 ഗ്രാം
പഞ്ചസാര ഒരു കിലോഗ്രാം
ചെറുപയര്‍ 500 ഗ്രാം
തുവരപ്പരിപ്പ് 250 ഗ്രാം
പൊടി ഉപ്പ് ഒരു കിലോ ഗ്രാം
തുണിസഞ്ചി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.