പ്രപഞ്ചത്തിന്റെ ഏറ്റവും കൃത്യമായ ഭൂപടം നൽകിയതിന് അംഗീകാരം ലഭിച്ച യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ നിരീക്ഷണ കേന്ദ്രം ഇപ്പോൾ സൂര്യന്റെ ആയുസ് കണ്ടെത്തുവാനുള്ള പഠനത്തിലാണ്. ജനനമുണ്ടെങ്കിൽ മരണവുമുണ്ടാകുമെന്ന ചിന്തയാണ് യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ശാസ്ത്രജ്ഞരെ സൂര്യന്റെ ആയുസ് കണ്ടെത്താനുള്ള പഠനത്തിലെത്തിച്ചത്.
സൂര്യൻ തന്റെ ആയുസിന്റെ പകുതിയിലെത്തിയെന്നാണ് നിലവിലെ പഠനം സൂചിപ്പിക്കുന്നത്. സൂര്യന് 4.57 ബില്യണ്‍ വയസ് പ്രായമുണ്ടെന്നാണ് ഏജന്‍സിയുടെ കണ്ടെത്തല്‍. മധ്യവയസിലെത്തിയ സൂര്യന് ഇനിയും നിരവധി ബില്യണ്‍ വര്‍ഷങ്ങള്‍ ഇതുപോലെ തന്നെ മുന്നോട്ടു ജീവിക്കാൻ കഴിയും. എന്നാൽ സ്ഥിരത നിലനിര്‍ത്തി, ഹൈഡ്രജനെ ഹീലിയത്തിലേക്ക് സംയോജിപ്പിക്കുന്ന പ്രക്രിയ നിലച്ച്, ഇന്ധനം തീര്‍ന്ന് ഒരു ചുവന്ന ഭീമനായി സൂര്യൻ ഒരിക്കൽ മാറുമെന്നും യൂറോപ്യൻ സ്പേസ് ഏജൻസി പറയുന്നു.
സൂര്യന് പ്രായം ഏറുകയാണെന്ന് പല പഠനങ്ങളും മുന്നോട്ട് വെച്ചിരുന്നുവെങ്കിലും സൂര്യന്റെ ഭൂതകാലത്തേയും ഭാവിയേയും വയസിനേയും സംബന്ധിച്ചു വിശദമായ ഗവേഷണം നടത്തിയത് യൂറോപ്യൻ സ്പേസ് ഏജൻസിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.