ഷാർജ: ദുബായ്, അബുദബി എമിറേറ്റുകള്‍ക്ക് പിന്നാലെ ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ ഷാർജയും. 2024 ജനുവരി ഒന്നോടെ ഇത്തരത്തിലുളള പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂർണമായും നിരോധിക്കുകയെന്നുളളതാണ് ലക്ഷ്യം.
ഇതിന്‍റെ ഭാഗമായി വരുന്ന ഒക്ടോബർ ഒന്നുമുതല്‍ ഔട്ട് ലെറ്റുകള്‍ പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് 25 ഫില്‍സ് ഈടാക്കിത്തുടങ്ങും.
2024 ജനുവരി 1 മുതൽ, എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും മെറ്റീരിയലുകളും വ്യാപാരം ചെയ്യുന്നതോ ഉൽപ്പാദിപ്പിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ അനുവദിക്കില്ല. ഇതിന് പകരം പരിസ്ഥിതി സൗഹൃദ സഞ്ചികളും പുനരുപയോഗ ബാഗുകളും ഉപഭോക്താക്കള്‍ക്ക് നല്‍കും.
പ്ലാസ്റ്റിക് മലിനീകരണത്തിന്‍റെ അപകടങ്ങളില്‍ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൂർണമായും നിരോധിക്കുന്നതുവരെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക സഞ്ചികളുടെ ഉപയോഗം കറയ്ക്കുകയെന്നുളളതാണ് പദ്ധതി. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം നല്‍കുന്ന പുനരുപയോഗ സഞ്ചികള്‍ മുനിസിപ്പല്‍ അഫയേഴ്സ് വകുപ്പ് അംഗീകരിച്ച സുസ്ഥിരതാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്ന് അധികൃതർ ഉറപ്പാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.