ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും കേരളമടക്കമുളള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള വിമാനടിക്കറ്റ് നിരക്ക് വർദ്ധനവിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹർജി. പ്രവാസി സംഘടനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ മധ്യവേനലവധി അവസാനിക്കാറയോതോടെ ഇന്ത്യയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്ക് വിമാനകമ്പനികള്‍ കുത്തനെ കൂട്ടിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള പ്രവാസി അസോസിയേഷന്‍ ഹർജി സമർപ്പിച്ചത്.
ഇന്ത്യന്‍ വ്യോമയാന നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹർജി.
കോവിഡ് സാഹചര്യത്തിന് ശേഷം യാത്രകള്‍ സാധാരണ നിലയിലായതോടെ ടിക്കറ്റ് നിരക്കില്‍ 20 മുതല്‍ 40 ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കിലുണ്ടായ വർദ്ധനവ് പത്തിരട്ടിയോളമാണ് വർദ്ധനവുണ്ടായിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് നിരക്ക് ഉയർന്ന് നിൽക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.