പൊതു വിദ്യാലയങ്ങളിലെ വിദ്യാ‍ർത്ഥികള്‍ക്കും സ്കൂള്‍ ജീവനക്കാർക്കും സൗജന്യ കോവിഡ് പരിശോധന

പൊതു വിദ്യാലയങ്ങളിലെ വിദ്യാ‍ർത്ഥികള്‍ക്കും സ്കൂള്‍ ജീവനക്കാർക്കും സൗജന്യ കോവിഡ് പരിശോധന

അബുദബി: യുഎഇയില്‍ സ്കൂളുകള്‍ തുറക്കാനിക്കുന്ന സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാ‍ർത്ഥികള്‍ക്കും സ്കൂള്‍ ജീവനക്കാർക്കും സൗജന്യ കോവിഡ് പരിശോധന ഒരുക്കി അധികൃതർ. ആഗസ്റ്റ് 25 മുതല്‍ ഓഗസ്റ്റ് 28 വരെയാണ് സൗജന്യമായി കോവിഡ് പരിശോധന നടത്താനാകുക. എമിറേറ്റ്സ് സ്കൂള്‍ എസ്റ്റാബ്ലിഷ്മെന്‍റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദുബായിലെങ്ങുമുളള 189 കേന്ദ്രങ്ങളില്‍ നിന്നും വടക്കന്‍ എമിറേറിലെയും അബുദബിയിലെയും 37 കേന്ദ്രങ്ങളില്‍ നിന്നും കോവിഡ് പരിശോധന നടത്താം.
യുഎഇയിലെ പൊതു വിദ്യാലയങ്ങളില്‍ ആഗസ്റ്റ് 29 ന് പുതിയ അധ്യയനവർഷമാണ് ആരംഭിക്കുന്നത്. സ്കൂളുകള്‍ തുറക്കുന്നതിനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി അധ്യാപകരും ജീവനക്കാരും ഈയാഴ്ച തന്നെ സ്കൂളില്‍ എത്തിയിരുന്നു. കോവിഡ് മുന്‍കരുതലെന്ന നിലയില്‍ സ്കൂളിലെ ആദ്യ ദിവസത്തിന് 96 മണിക്കൂറുകള്‍ക്കുളളിലെ കോവിഡ് പിസിആർ പരിശോധനാഫലം ആവശ്യമാണെന്ന് സ്കൂള്‍ ജീവനക്കാരോടും വിദ്യാർത്ഥികളോടും ഇഎസ്ഇ അഭ്യർത്ഥിച്ചിരുന്നു.

ഈ വർഷം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏകീകൃത യൂണിഫോം അടക്കമുളള മാറ്റങ്ങളും പുതിയ അധ്യയനവ‌ർഷത്തില്‍ യുഎഇ നടപ്പിലാക്കിയിട്ടുണ്ട്. 1.65 ദശലക്ഷം വിദ്യാർത്ഥികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നത്. പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കോവിഡ് മുന്‍കരുതലുകള്‍ ഒരുക്കിയാണ് സ്കൂളുകള്‍ ഇത്തവണയും കുട്ടികളെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.