ആൻട്രീം: ആൻട്രീം (നോർത്തേൺ അയർലണ്ട്) സീറോ മലബാർ ദേവാലയത്തിൽ 2022 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ തിരുനാളും പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനന തിരുനാളും സംയുക്തമായി ആഘോഷിക്കുന്നു. ആൻട്രീം സെൻ്റ് ജോസഫ് ദേവാലയത്തിൽ ഓഗസ്റ്റ് 31 ബുധനാഴ്ച വൈകിട്ട് 5:45 നു വികാരി ഫാ. പോൾ മോറേലി തിരുനാളിനു കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും. സെപ്റ്റംബർ ഒന്നിന് വൈകിട്ട് 6 മണിക്കുള്ള വി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. ജോഷി പാറോക്കാരനും, സെപ്റ്റംബർ 2 വെള്ളിയാഴ്ച് ഫാ. റോണി മാളിയേക്കലും കാർമ്മികർ ആയിരിക്കും. സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച നടക്കുന്ന തിരുകർമ്മങ്ങൾക്ക് ഫാ. ജോ പഴേപറമ്പിലും, ഫാ. നിധീഷ് ഞാണയ്ക്കലും കാർമ്മികരായിരിക്കും. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 4 ഞായറാഴ്ച വൈകിട്ട് 4:30 നു ഫാ. നിബിൻ കുരിശിങ്കലിൻ്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബ്ബാന, നൊവേന, സന്ദേശം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് സ്നേഹവിരുന്ന്.
തിരുനാളിൽ സംബന്ധിച്ച് അനഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബിജുമോൻ മൈക്കിൾ തലച്ചിറയിൽ: +44 7872 498704
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.