ലൗസേന്‍: ഇന്ത്യയുടെ ജാവലിന്‍ ത്രോ ഇതിഹാസം നീരജ് ചോപ്രയ്ക്ക് ലൂസാന്‍ ഡയമണ്ട് ലീഗില്‍ ഒന്നാം സ്ഥാനം. ആദ്യ ശ്രമത്തില്‍ തന്നെ 89.08 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ഒന്നാം സ്ഥാനവും ഡയമണ്ട് ലീഗ് ഫൈനല്‍സിലേക്ക് യോഗ്യതയും നേടിയത്. അടുത്ത മാസം സൂറിച്ചിലാണ് ഡയമണ്ട് ലീഗ് ഫൈനല്‍സ്.
ഡയമണ്ട് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും നീരജ് സ്വന്തമാക്കി. 85.88 മീറ്റര്‍ കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെയ്ഷ് രണ്ടാം സ്ഥാനവും 83.72 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ കുര്‍ട്വ തോംപ്‌സണ്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ആദ്യ ആറ് സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ഡയമണ്ട് ലീഗ് ഫൈനല്‍സിലേക്കുള്ള പ്രവേശനം. സെപ്റ്റംബര്‍ 7,8 തീയതികളിലായി ഫൈനല്‍ നടക്കും.
പരിക്കിന്റെ ഇടവേളയ്ക്ക് ശേഷമുള്ള നീരജിന്റെ ആദ്യ മല്‍സരമായിരുന്നു ഡയമണ്ട് ലീഗ് ചാംപ്യന്‍ഷിപ്പ്. ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ശേഷം പിന്നീട് വന്ന പല പ്രധാന ടൂര്‍ണമെന്റുകളും നീരജിന് പരിക്കു മൂലം നഷ്ടമായിരുന്നു. അടുത്തിടെ കോമണ്‍വെല്‍ത്ത് ഗെയിംസിലും നീരജിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. വീണ്ടും ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.