ദുബായ് : എക്സ്പോ 2020 യുടെ പ്രൗഢ ഓർമ്മകള്‍ നിലനിർത്തി എക്സ്പോ സിറ്റി ഒക്ടോബറില്‍ ഒന്നിന് തുറക്കും. എക്സ്പോ സിറ്റിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ട് പവലിയനുകള്‍ സെപ്റ്റംബർ മുതല്‍ സന്ദർശകരെ സ്വീകരിക്കും. അലിഫ്- മൊബിലിറ്റി പവലിയന്‍, ടെറാ സസ്റ്റയിനബിലിറ്റി പവലിയന്‍ എന്നിവയാണ് സെപ്റ്റംബർ ഒന്നുമുതല്‍ തുറക്കുന്നത്. 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. എക്സ്പോ സിറ്റി വെബ്സൈറ്റിലൂടെയും നാല് ബോക്സ് ഓഫീസുകളിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാണ്. സ്കൈ ഗാർഡന്‍ സിറ്റിയിലേക്ക് 30 ദിർഹമാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബർ ഒന്നുമുതല്‍ സ്കൈ ഗാർഡന്‍ സിറ്റിയിലൂടെ 55 മീറ്റർ ഉയരത്തില്‍ 360 ഡിഗ്രിയില്‍ എക്സ്പോ സിറ്റി കാഴ്ചകള്‍ ആസ്വദിക്കാം. 12 വയസിന് താഴെയുളള കുട്ടികള്‍ക്കും നിശ്ചയ ദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്.
ആലിഫ്, ടെറാ പവലിയനുകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണിവരെയാണ് പ്രവർത്തിക്കുക. സ്കൈ ഗാർഡനില്‍ വൈകീട്ട് 3 മുതല്‍ ആറ് വരെ കാഴ്ചകള്‍ ആസ്വദിക്കാം. സെപ്റ്റംബർ 16 മുതല്‍ രാവിലെ 10 മണിമുതല്‍ പ്രവേശനം അനുവദിക്കും.
പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുകയെന്നുളളതാണ് ടെറ മുന്നോട്ടുവയ്ക്കുന്ന ആശയം. അലിഫ് ചരിത്രത്തിലൂടെ സഞ്ചരിച്ച്, ചലനാത്മകത മനുഷ്യ പുരോഗതിയെ എങ്ങനെ നയിച്ചുവെന്ന് അലിഫ് സന്ദർശകരെ ഓർമ്മപ്പെടുത്തുന്നു.
സർറിയല്‍ വാട്ടർ ഫീച്ചർ, അല്‍ വാസല്‍ പ്ലാസ, സ്ത്രീകളുടെ പവലിയന്‍, വിഷന്‍ പവലിയന്‍, കുട്ടികളുടെ പവലിയന്‍ തുടങ്ങിയ ഒക്ടോബറിലാണ് തുറക്കുക. ഓപ്പർച്യൂണിറ്റി പവലിയന്‍ എക്സ്പോ 2020 മ്യൂസിയമായി മാറ്റിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.