വികലമായ സ്വപ്‌നം കാണുന്ന സര്‍ക്കാര്‍ നടപ്പാക്കുന്നത് തെറ്റായ വഴിയിലുള്ള വികസനം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്‌

വികലമായ സ്വപ്‌നം കാണുന്ന സര്‍ക്കാര്‍ നടപ്പാക്കുന്നത് തെറ്റായ വഴിയിലുള്ള വികസനം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്‌

സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കാത്തവർ മീൻ കഴിക്കാതിരിക്കട്ടെ എന്നും മാർ ജോസഫ് കല്ലറങ്ങാട്ട് 

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്ന തീര ശോഷണം അടക്കമുള്ള വിഷയത്തിൽ സർക്കാരിനെതിരെ പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. വികലമായ സ്വപ്നം കൊണ്ട് നടക്കുന്ന സർക്കാരാണ് നമുക്കുള്ളതെന്നും തെറ്റായ വഴിയിലുള്ള വികസനമാണ് സർക്കാർ മുന്നോട്ടു വെയ്ക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളുടെ പ്രതിഷേധ സമരത്തിന് പിന്തുണ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമാണ് നമ്മളെല്ലാവരും ഭക്ഷിക്കുന്നത്. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മനസില്ലാത്തവർ മീൻ കഴിക്കാതിരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

പാരമ്പര്യ തൊഴിൽ ചെയ്ത് ജീവിക്കുന്നവരുടെ വേദനയാണ് വിഴിഞ്ഞത്ത് നാം കാണുന്നത്. കടലമ്മ നൽകുന്ന ഊർജം ഒരു കാലത്തും വിട്ടു കളയരുത്. അതൊരു പ്രാർത്ഥനയുടെ സ്വരമായി തന്നെ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകേണ്ടതാണ് അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികൾ നയിക്കുന്ന ഗാന്ധിയൻ മാർഗത്തിലൂടെയുള്ള സമാധാന പൂർണമായ സമരത്തെ അദ്ദേഹം അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.