ദുബായ്: രാജ്യത്തിന്‍റെ വിവിധ എമിറേറ്റുകളില്‍ ഇന്നും കടുത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. മൂടല്‍ മഞ്ഞ് കാഴ്ചപരിധി കുറയുമെന്നുളള മുന്നറിയിപ്പ് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നു. ദുബായ്, അബുദബി, ഷാർജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. കിഴക്കന്‍ മേഖലകളില്‍ മേഘങ്ങളും രൂപപ്പെട്ടിരുന്നു.
രാജ്യത്തെ ശരാശരി താപനില 45 ഡിഗ്രി സെല്‍ഷ്യസാണ്. ദുബായില്‍ 42 ഡിഗ്രിസെല്‍ഷ്യസും അബുദബിയില്‍ 43 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില അതേസമയം തന്നെ ഈ മാസത്തോടോ താപനിലയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ചെറുകാറ്റ് വീശാനും സാധ്യതയുണ്ട്. പൊടിക്കാറ്റിന്‍റെ മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.