റിമോർട്ട് വർക്ക് വിസയ്ക്കായി ഇന്ന് മുതല്‍ അപേക്ഷിക്കാം.

റിമോർട്ട് വർക്ക് വിസയ്ക്കായി ഇന്ന് മുതല്‍ അപേക്ഷിക്കാം.

ദുബായ്: അഞ്ച് വർഷത്തെ താമസവിസ ആനുകൂല്യം നല്‍കുന്ന ഗ്രീന്‍ വിസ,മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, റിമോർട്ട് റെസിഡന്‍സി വിസകള്‍ക്ക് ഇന്ന് മുതല്‍ അപേക്ഷ സമർപ്പിക്കാം. യുഎഇ പ്രഖ്യാപിച്ച വിസമാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

എന്താണ് റിമോർട്ട് വർക്ക് വിസ:

യുഎഇയില്‍ പ്രവർത്തിക്കാത്ത കമ്പനിയുടെ ജീവനക്കാർക്ക് നല്‍കുന്ന വിസയാണ് റിമോർട്ട് വിസ. ഒരു വർഷത്തെ കാലാവധിയുളള വിസ സ്വന്തം സ്പോണ്‍സർഷിപ്പില്‍ എടുക്കാം. കുടുംബാംഗങ്ങളെ സ്പോണ്‍സർ ചെയ്യാനും സാധിക്കും. യുഎഇയ്ക്ക് പുറത്തുളള കമ്പനിയ്ക്കായി ജോലി ചെയ്യുന്നുവെന്നുളളതിന്‍റെ തെളിവ് ഹാജരാക്കണം. ആറ് മാസത്തില്‍ കൂടുതല്‍ പാസ്പോർട്ടിന് കാലാവധി ഉണ്ടായിരിക്കണം. ഇന്‍ഷുറന്‍സും ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ടതെങ്ങനെ:

വടക്കന്‍ എമിറേറ്റിലുളളവർ https://icp.gov.ae. എന്ന വെബ്സൈറ്റില്‍ രജിസ്ട്രർ ചെയ്യണം.
സ്മാർട്ട് ചാനല്‍ സേവനത്തില്‍ ലോഗിന്‍ ചെയ്യണം.
റിമോർട്ട് വർക്ക് വിസ ഓപ്ഷന്‍ തെരഞ്ഞെടുക്കുക
രേഖകള്‍ സമർപ്പിച്ച് 300 ദിർഹം ഫീസ് അടക്കുക.

അപേക്ഷ സമർപ്പിക്കാനുളള ഫീസ് മാത്രമാണ് 300 ദിർഹം. യുഎഇയിലേക്ക് വരുന്നതിന് മറ്റ് ചാർജ്ജുകള്‍ ഉണ്ടാകും.
ദുബായിലാണെങ്കില്‍ www.visitdubai.com എന്ന വെബ് സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തൊഴില്‍ ദാതാവുമായുളള കരാറിന്‍റെ സാക്ഷ്യം സമർപ്പിക്കണം. കുറഞ്ഞത് 5000 ഡോളർ ശമ്പളമുണ്ടായിരിക്കണം. കഴിഞ്ഞ മൂന്ന് മാസത്തെ സാലറി സ്ലിപ്, ബാങ്ക് സ്റ്റേറ്റ് മെന്‍റ് എന്നിവയും സമർപ്പിക്കണം.

കമ്പനിയുടെ ഉടമയാണെങ്കില്‍ മാസത്തില്‍ 5000 ഡോളറിന്‍റെ വരുമാനം ഉണ്ടായിരിക്കണം. 287 ഡോളറാണ് (1050 ദിർഹം) അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നുവെന്നുളളത് വിസ ലഭിക്കുമെന്നുളള ഉറപ്പല്ല. അപേക്ഷ പരിശോധിച്ചതിന് ശേഷം മാത്രമെ വിസ അനുവദിക്കുകയുളളൂ. അനുമതി ലഭിച്ചാല്‍ യുഎഇയിലേക്ക് വരാം. 60 ദിവസത്തിനകം മെഡിക്കല്‍ പരിശോധനയടക്കം പൂർത്തിയാക്കി സാധാരണ തൊഴില്‍ വിസയിലേക്ക് മാറാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.