ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച് സുധാകരന്‍; തരൂര്‍ മല്‍സരിച്ചാല്‍ മനസാക്ഷി വോട്ട് ചെയ്യാം

ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച് സുധാകരന്‍; തരൂര്‍ മല്‍സരിച്ചാല്‍ മനസാക്ഷി വോട്ട് ചെയ്യാം

കണ്ണൂര്‍: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജി 23 നേതാക്കളെ ഉള്‍ക്കൊളളാന്‍ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു സുധാകരന്റെ വിമര്‍ശനം.

പാര്‍ട്ടിക്കുള്ളില്‍ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കള്‍. അവര്‍ പറയുന്നതിലെ കാര്യങ്ങള്‍ ഉള്‍ക്കൊളളാന്‍ നേതൃത്വം തയാറാകണമായിരുന്നു. ജി 23 നേതാക്കളുമായി നല്ല ബന്ധം തുടരണമായിരുന്നു വെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

ഗാന്ധി കുടുംബത്തോട് താന്‍ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും കെ സുധാകരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മല്‍സരിച്ചാല്‍ മനസാക്ഷി വോട്ട് ചെയ്യുമെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പായ അവസ്ഥയാണ്. ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത് അശോക് ഗെഹ്ലോട്ടിനെ പ്രസിഡന്റാക്കാന്‍ ആണ്. എതിരാളിയായി ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനസാക്ഷി വോട്ട് ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്ഥാനാര്‍ഥിക്കുവേണ്ടിയും വോട്ടുപിടിക്കാന്‍ കെപിസിസി ഇറങ്ങില്ല . മത്സരമുണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.