പൂക്കളമിട്ട്, പുടവയുടുത്ത്, സദ്യയൊരുക്കി, ഓണഘോഷ തിമിർപ്പില്‍ പ്രവാസികളും

പൂക്കളമിട്ട്, പുടവയുടുത്ത്, സദ്യയൊരുക്കി, ഓണഘോഷ തിമിർപ്പില്‍ പ്രവാസികളും

ദുബായ്: ഗൃഹാതുരതയുടെ ഓർമ്മകളില്‍ ഓണമാഘോഷിച്ച് പ്രവാസികളും. കോവിഡ് ഭീതി അകന്നതോടെ വിപുലമായ ഓണാഘോഷങ്ങളാണ് യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്നത്. ഇന്ന്, ജോലിദിവസമായതുകൊണ്ടുതന്നെ സൗകര്യാർത്ഥം ഓണാഘോഷം ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയവരുമുണ്ട്. 

വീടിന്‍റേയും ഫ്ളാറ്റിന്‍റേയും ഇത്തിരിസ്ഥലത്ത് വിപുലമായ പൂക്കളമൊരുക്കിയും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഓണസദ്യയൊരുക്കിയും ആഘോഷങ്ങളിലാണ് പ്രവാസികള്‍.
പൂക്കളമൊരുക്കാനും സദ്യയ്ക്കുളള വിഭവങ്ങള്‍ വാങ്ങാനുമായി വലിയ തിരക്കാണ് ഉത്രാടനാളില്‍ വിവിധ സൂപ്പർ-ഹൈപ്പർ മാർക്കറ്റുകളില്‍ അനുഭവപ്പെട്ടത്. വസ്ത്ര വിപണിയിലും വലിയ തിരക്ക് അനുഭവപ്പെട്ടു. 

കോവിഡ് കൊണ്ടുപോയ ഓണാഘോഷങ്ങള്‍ മറന്ന്, പൊലിമ വീണ്ടെടുത്ത് ആഘോഷങ്ങളിലേക്ക് കടക്കുകയാണ് ലോകമെങ്ങുമുളള മലയാളികള്‍.
മുന്‍വർഷങ്ങളില്‍ നിന്നു വ്യത്യസ്തമായി സന്തോഷത്തിന്‍റെ ഓണമാണ് വ്യാപാരികള്‍ക്കും. ജനങ്ങള്‍ ആഘോഷത്തിന്‍റെ പൊലിമ വീണ്ടെടുത്തതോടെ വിപണിയിലും വലിയ തിരക്കാണ് അനുഭപ്പെട്ടത്.

എട്ടുകൂട്ടം വിഭവങ്ങളുമായി ഓണസദ്യതയ്യാറാക്കി റസ്റ്ററന്‍റുകളും സജീവമാണ്. 20 മുതല്‍ 70 ദിർഹം വരെയാണ് വിവിധ റസ്റ്ററന്‍റുകളിലെ ഓണസദ്യയുടെ നിരക്ക്. അവധിയെടുത്ത് സൗഹൃദങ്ങള്‍ക്ക് ഓണസദ്യയൊരുക്കി ബാച്ച്ലർമാരും ഓണാഘോഷങ്ങളിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.