തിരുവനന്തപുരം: ജീവിതത്തില്‍ വേദനയോടെ കണ്ടതും പങ്കുചേര്‍ന്നതും ഇനി ഒരിക്കലും മറക്കാത്തതായ ഓണസദ്യയെന്ന് വിസിറ്റേഷന്‍ കോണ്‍വെന്റിലെ സന്യാസിനി സമൂഹം. ഓണസദ്യയ്ക്ക് ക്ഷണിച്ചവരില്‍ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധിപ്പേരുണ്ടായിരുന്നു. എന്നിട്ടും ക്ഷണിക്കാത്ത കല്ലും മണ്ണും ഇലയില്‍ വിളമ്പാന്‍ നിര്‍ബന്ധിക്കപ്പെട്ട വിഴിഞ്ഞം സമരപ്പന്തലിലായിരുന്ന ഇത്തവണത്തെ തിരുവോണ സദ്യയെന്ന് വിസിറ്റേഷന്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ ലീലാ ജോസ്, പ്രൊവിന്‍ഷ്യല്‍ മദര്‍ സിസ്റ്റര്‍ കുസുമം എന്നിവര്‍ വ്യക്തമാക്കി.
അവരോടൊപ്പമുള്ള 75 പരം വിസിറ്റേഷന്‍ സിസ്റ്റേഴ്‌സിനോടൊപ്പം ' സമരപ്പന്തലില്‍ ഉപവാസമിരുന്ന വിഴിഞ്ഞത്തെ വൈദികരോടും നേതാക്കളോടും ഒപ്പം ഉപവാസമിരുന്നത് ഇനി ഒരു ഓണനാളിലും മറക്കില്ലെന്നും അവര്‍ പറയുന്നു. ഓണസദ്യയുടെ സമൃദ്ധി അനുഭവിച്ച മന്ത്രിമാരും ഭരണകൂടവും ഈ ജനതയുടെ കണ്ണീരോണത്തിനു നേരെ കണ്ണുതുറക്കാന്‍ പ്രാര്‍ത്ഥനയോടെ ആഗ്രഹിക്കുന്നുവെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.