'ഉത്രാടത്തില്‍ പൂസായി' കേരളം; വിറ്റഴിച്ചത് റെക്കോര്‍ഡ് മദ്യം

'ഉത്രാടത്തില്‍ പൂസായി' കേരളം; വിറ്റഴിച്ചത് റെക്കോര്‍ഡ് മദ്യം

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ മലയാളികള്‍ ഓണം ആഘോഷമാക്കിയതോടെ മദ്യവില്‍പനയില്‍ കുറിച്ചത് പുതിയ റെക്കോര്‍ഡ്. ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പനയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. 117 കോടി രൂപയുടെ മദ്യ വില്‍പനയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നടന്നത്. കഴിഞ്ഞ വര്‍ഷം 85 കോടിയായിരുന്നു ഉത്രാട ദിനത്തിലെ വില്‍പന.

രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഓണം മലയാളികള്‍ അടിച്ചു പൊളിച്ചപ്പോള്‍ മദ്യവില്‍പ്പനയും കുതിച്ചുവെന്നാണ് വ്യക്തമാകുന്നത്. ബെവ്‌കോയുടെ സംസ്ഥാനത്തെ നാല് ഔട്ട്‌ലെറ്റുകളിലെ വില്‍പന ഒരു കോടി കവിഞ്ഞു. കൊല്ലം ആശ്രമത്തിലെ ബെവ്‌കോ ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. ഇവിടെ 1.6 കോടിയുടെ വില്‍പനയാണ് നടന്നത്.

ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍, തിരുവനന്തപുരം പവര്‍ഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലെറ്റുകളിലും വന്‍ വില്‍പനയാണ് നടന്നത്. ഈ വര്‍ഷം ഏഴ് ദിവസത്തെ വില്‍പന 264 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടിയായിരുന്നു. വിവിധ നികുതി ഇനത്തില്‍ 550 കോടി രൂപ സര്‍ക്കാറിന്റെ ഖജനാവിലെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.