യു എ യിൽ കോവിഡ് മഹാമാരിക്കാലത്ത് ചികിത്സക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി മുന്നണിപോരാളികളായി പ്രവർത്തിച്ച നേഴ്സുമാർ ഓണാഘോഷത്തിനായി ഒത്തുചേരുന്നു.
ഞായറാഴ്ച (SEP 11അജ്മാൻ റിയൽ സെന്റർ ഓഡിറ്റോറിയത്തിലാണ് മാലാഖമാർക്കൊപ്പം മാവേലി എന്ന പേരിൽ നേഴ്സുമാരുടെ ഓണ കുടുംബസംഗമം നടത്തുന്നത്. യു എയിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച നേഴ്സുമാരെ ചടങ്ങിൽ ആദരിക്കുമെന്ന് കൺവീനർ മനോജ് ജോയ് അറിയിച്ചു.
പൊതുസമ്മേളനം,സംഗീത -നൃ ത്ത വിരുന്ന്,ഓണക്കളികൾ,മത്സരങ്ങൾ,ഓണസദ്യ,മലയാളി മങ്ക -മിസ്റ്റർ മലയാളി മൽസരം,പുലികളി,ഉറിയടി,വടം വലി തുടങ്ങിയവയും ഉണ്ടാകും.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ, ആരോഗ്യ ,സാമൂഹ്യ മേഖലകളിലെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
രാവിലെ 10 മണി മുതൽ വൈകുന്നേരം പത്തുമണിവരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ നേഴ്സുമാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
പ്രമുഖ പരിശീലന സ്ഥാപനമായ എയിംസ് ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ റിയൽ ഇവന്റസിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ
0569100397
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.