കൊച്ചി: ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയ യാത്രക്കാരനേയും അത് വാങ്ങാനെത്തിയ ആളേയും കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചു. മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് ആസിഫാണ് സ്വര്‍ണ മിശ്രിതം നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കൊണ്ടു വന്നത്. 919 ഗ്രാം തൂക്കമുള്ള 42 ലക്ഷം രൂപയുടെ തനി തങ്കമാണ് പിടിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഫ്ളൈ ദുബായ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ബാഗേജ് പരിശോധനയ്ക്കു ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് യാത്രക്കാരനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്.
തുടര്‍ന്ന് ശരീരത്തില്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ചിരുന്ന നാല് കാപ്‌സ്യൂളുകള്‍ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. യാത്രക്കാരനില്‍ നിന്നു സ്വര്‍ണം ഏറ്റുവാങ്ങാന്‍ എത്തിയ ചാവക്കാട് സ്വദേശി അന്‍സാറും പിടിയിലായി. ഇയാളില്‍നിന്ന് 61,000 രൂപയും പിടിച്ചെടുത്തു.
സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ആള്‍ക്ക് കൈമാറാനാണ് ഈ തുക കൊണ്ടുവന്നതെന്ന് അന്‍സാര്‍ കസ്റ്റംസിന് മൊഴി നല്‍കി. മലപ്പുറം സംഘത്തിനു വേണ്ടിയാണ് സ്വര്‍ണം കൊണ്ടു വന്നതെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.