'ഓണം ബംമ്പറടിച്ച്' കെഎസ്ആര്‍ടി: തിങ്കളാഴ്ച കിട്ടിയത് 8.4കോടിയുടെ റെക്കോര്‍ഡ് കളക്ഷന്‍

'ഓണം ബംമ്പറടിച്ച്' കെഎസ്ആര്‍ടി: തിങ്കളാഴ്ച കിട്ടിയത് 8.4കോടിയുടെ റെക്കോര്‍ഡ് കളക്ഷന്‍

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും കൃത്യമായി കൊടുക്കാന്‍ പോലും സാധിക്കാത്ത കെഎസ്ആർടിസിയ്ക്ക് ആശ്വാസമായി തിങ്കളാഴ്ച കളക്ഷന്‍. ഓണാവധി കഴിഞ്ഞ ദിവസമായ തിങ്കളാഴ്‌ച കെഎസ്ആർ‌ടിസിയിലെ പ്രതിദിന കളക്ഷൻ 8.4കോടിയായിരുന്നു.

കോർപ്പറേഷന്റെ ചരിത്രത്തിൽ ഇത് സർവ്വകാല റെക്കോർഡ് ആണ് 3941 ബസുകളാണ് അന്നേ ദിവസം സർവീസ് നടത്തിയത്. സോൺ അടിസ്ഥാനത്തിൽ ഏറ്റവും അധികം കളക്ഷൻ സൗത്ത് നേടി. 3.13കോടി രൂപ, സെൻട്രൽ 2.88 കോടി, നോർത്ത് 2.39 കോടി എന്നിങ്ങനെയാണ് വരുമാനം ലഭിച്ചത്. ജില്ലാ തലത്തിൽ ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖലയാണ്. ടാർജറ്റിനേക്കാൾ 107.96% ആണ് മേഖലയിൽ നേടിയത്.

സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയാണ്. കെഎസ്ആർടിസി സ്വീഫ്റ്റിന് മാത്രം 12ന് 37 ലക്ഷം രൂപ വരുമാനം ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.