തെരുവുനായ ശല്യം: സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാനൊരുങ്ങി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്; ദയാവധത്തിന് അനുമതി തേടും

തെരുവുനായ ശല്യം: സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാനൊരുങ്ങി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്; ദയാവധത്തിന് അനുമതി തേടും

കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കക്ഷി ചേരും. അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ വ്യക്തമാക്കി. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

അതേസമയം കണ്ണൂരില്‍ ഇന്നു മുതല്‍ തെരുവുനായകള്‍ക്ക് വാക്‌സിന്‍ നല്‍കും. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലെങ്കില്‍ കര്‍ശന നടപടിയും സ്വീകരിക്കും. കൂടാതെ ലൈസന്‍സ് ഇല്ലാത്ത പ്രജനന കേന്ദ്രങ്ങള്‍ക്ക് എതിരെയും നടപടിയുണ്ടാകും. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് മൈക്രോ ചിപ്പിങ് നിര്‍ബന്ധമാക്കും.

തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന മൃഗസ്‌നേഹികളെ ആക്രമിക്കാനോ വിലക്കാനോ പാടില്ല എന്നും ദിവ്യ വ്യക്തമാക്കി. കണ്ണൂരില്‍ നായ്ക്കളുടെ വന്ധ്യം കരണത്തിനുള്ള പുതിയ എബിസി കേന്ദ്രം സെപ്റ്റംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.