കൊച്ചി: സിനിമാപ്രേമികൾക്ക് മറ്റൊരു വിനോദാനുഭവം സമ്മാനിക്കാൻ അമൽ കെ ജോബിയുടെ പുതിയ ചിത്രം ‘ആഘോഷം’ തയ്യാറെടുക്കുന്നു. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ നടൻ ആന്റണി വർഗീസിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു.
കുട്ടികളുടെ ആഘോഷത്തിമിര്പ്പും അവര്‍ക്കിടയിലെ കിടമത്സരങ്ങളും പ്രണയവുമെല്ലാം ചേര്‍ന്ന ഒരു ക്ലീന്‍ എന്റര്‍ടെയ്നറാണ് ആഘോഷം. “Life is all about celebrations…” എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നരേൻ, ജെയിസ് ജോസ്, വിജയ രാഘവൻ, അജു വർഗീസ്, ജോണി ആന്റണി, രൺജി പണിക്കർ, ധ്യാൻ ശ്രീനിവാസൻ, ബോബി കുര്യൻ, ഷാജു ശ്രീധർ, കോട്ടയം രമേശ്, സുമേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷാജി കൈലാസിൻ്റെയും രൺജി പണിക്കരിന്റെയും മക്കൾ ഒരുമിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കലാലയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സി. എൻ ഗ്ലോബൽ മൂവിസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസും ഡോ. പ്രിൻസ് പ്രോസീ ഓസ്ട്രിയയും ചേർന്നാണ് നിർമ്മിക്കുന്നത്. ഡോ. ദേവസ്യ കുര്യൻ (ബാംഗ്ലൂർ), ജെസി മാത്യു (ദുബായ്), ലൈറ്റ് ഹൗസ് മീഡിയ യുഎസ്എ, ജോർഡിമോൻ തോമസ് (യുകെ), ബൈജു എസ് ആർ (ബാംഗ്ലൂർ) എന്നിവരാണ് സഹനിർമ്മാതാക്കൾ.
ഡോ. ലിസി കെ ഫെർണാണ്ടസിന്റാതാണ് കഥ. ഹരി നാരായണന്റെയും സന്തോഷ് വർമയുടെയും രചനയ്ക്ക് സ്റ്റീഫൻ ദേവസിയാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം: റോജോ തോമസ്. എഡിറ്റർ: ഡോൺമാക്സ്. ഗൗതം വിൻസന്റ്. പ്രൊജക്ട് ഡിസൈനർ: ടൈറ്റസ് ജോൺ. പ്രൊ കൺട്രോളർ: നന്തു പോതുവാൾ. അസോസിയേറ്റ് ഡയറക്ടർ: അമൽദേവ് കെ.ആർ. ആർട്ട് ഡയറക്ഷൻ: രാജേഷ് കെ സൂര്യ. വസ്ത്രാലങ്കാരം: ബബിഷ കെ രാജേന്ദ്രൻ. സ്റ്റിൽസ്: ജെയിസൺ ഫോട്ടോലാൻഡ്. പ്രൊജക്ട് കോർഡിനേഷൻ: ടീം ലാമാസ്. പിആർഒ: വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്. മീഡിയ ഡിസൈൻ: പ്രമേശ് പ്രഭാകർ. ഐടി & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.