റോഡ് നിയമം പഠന വിഷയമാക്കും; പ്ലസ്ടുവിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും

റോഡ് നിയമം പഠന വിഷയമാക്കും; പ്ലസ്ടുവിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും

തിരുവനന്തപുരം: പ്ലസ് ടു വിജയിക്കുന്നവർക്ക് ലേണേഴ്സ് സർട്ടിഫിക്കറ്റ് നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഇതിനുവേണ്ടി പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ റോഡ് നിയമവും ഗതാഗത നിയമവും ഉൾപ്പെടെ ലേണേഴ്സ് സർട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും.

ഗതാഗത കമ്മീഷണർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇതിനാവശ്യമായ കരിക്കുലം തയ്യാറാക്കി. ഗതാഗത മന്ത്രി ആന്റണി രാജു 28ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിക്ക് കൈമാറും. സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ കേന്ദ്രം വാഹന ഗതാഗത നിയമത്തിൽ അടക്കം മാറ്റം വരുത്തണം. 

അതിനായി കേന്ദ്രസർക്കാരിനെ സമീപിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പദ്ധതി നടപ്പാക്കുന്നതിൽ പ്രധാനമായും രണ്ട് നേട്ടങ്ങളാണ് വകുപ്പ് കാണുന്നത്. ഒന്ന് ലേണേഴ്സ് സർട്ടിഫിക്കറ്റ് നേടുന്നതിൽ നിലവിലുള്ള ക്രമക്കേടുകൾ അവസാനിപ്പിക്കാം മറ്റൊന്ന് റോഡ് നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ തന്നെ ബോധവാന്മാരാവുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.