എണ്ണമറ്റ കനിവിന്റെ പ്രതീകമായി 'കനിവ് 108' ആംബുലൻസ് ജീവനക്കാർ; റെയിൽവേ പ്ലാറ്റ്ഫോമിൽ പ്രസവിച്ച യുവതിക്ക് ഇവർ രക്ഷകരായി

എണ്ണമറ്റ കനിവിന്റെ പ്രതീകമായി 'കനിവ് 108' ആംബുലൻസ് ജീവനക്കാർ; റെയിൽവേ പ്ലാറ്റ്ഫോമിൽ പ്രസവിച്ച യുവതിക്ക് ഇവർ രക്ഷകരായി

പാലക്കാട്: നാട്ടിലേക്കുള്ള യാത്രാമധ്യേ പാലക്കാട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു. കനിവ് 108 ആംബുലൻസ് ജീവനക്കാർ ആണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി എത്തിയത്. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത (26) ആണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

മംഗലാപുരത്ത് നിന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇരുവരും ഇവിടെ നിന്ന് ജാർഖണ്ഡിലെ ഹട്ടിയ എന്ന സ്ഥലത്തേക്ക് പോകാൻ ട്രെയിൻ കാത്ത് ഇരിക്കുമ്പോഴാണ് സംഭവം. പ്ലാറ്റ്ഫോമിൽ ഇരുക്കുകയായിരുന്ന സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും തുടർന്ന് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

തുടർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ ഇന്ന് അത്യാഹിത സന്ദേശം പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് എസ്.സുധീഷ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിൻസി ബിനു എന്നിവർ ഉടൻ സ്ഥലത്തേക്ക് തിരിച്ചു.

സ്ഥലത്തെത്തിയ ഉടൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ  ബിൻസി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾ കൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും  വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് സുധീഷ് ഇരുവരെയും ഉടൻ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

അടുത്തിടെ, വീട്ടിൽ പ്രസവിച്ച കർണാടക സ്വദേശിനിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാരെത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.