വ്യവസായി തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ ദുബായില്‍ ഏഴ് പ്രവാസികള്‍ക്ക് തടവ് ശിക്ഷ

വ്യവസായി തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ ദുബായില്‍ ഏഴ് പ്രവാസികള്‍ക്ക് തടവ് ശിക്ഷ

ദുബായ്: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ പ്രവാസികള്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു.

കുറ്റക്കാരാണെന്ന് കണ്ടെത്തിയ 7 പേർക്കാണ് കോടതി ശിക്ഷ വിധിച്ചത്. നേരത്തെ കീഴ് കോടതി വിധിച്ച ശിക്ഷ ദുബായ് അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു.

ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഘം 30,000 ദിർഹം മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.തട്ടിക്കൊണ്ടുപോയ വ്യക്തിയുടെ സുഹൃത്തിനാണ് വാട്സ് അപ്പ് സന്ദേശം ലഭിച്ചത്.

ദുബായ് സിലിക്കണ്‍ ഓയാസിസ് മേഖലയിലെ അപാർട്മെന്‍റിലാണ് വ്യക്തിയുളളതെന്നായിരുന്നു സന്ദേശം.30,000 ദിർഹം നല്‍കിയില്ലെങ്കില്‍ ഇയാളെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. പണം എത്തിക്കേണ്ട സ്ഥലം എവിടെയാണെന്ന് അന്വേഷിച്ച ശേഷം സുഹൃത്ത് വിവരങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

സിഐഡി സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും സംഭവം സ്ഥിരീകരിക്കുകയും ചെയ്തു. പിറ്റേന്ന് തന്നെ സ്ഥലത്തെത്തി പോലീസ് ക്രിമിനല്‍ സംഘത്തെ അറസ്റ്റുചെയ്തു.പ്രതികളിലൊരാള്‍ നേരത്തെ വ്യവസായിയുടെ ഒരു സ്ഥാപനത്തിലെ പാര്‍ട്ണറായിരുന്നു. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ രാജ്യത്ത് നിന്ന് നാടുകടത്തും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.