സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കില്ല: നഷ്ടപരിഹാരം കല്ലെറിഞ്ഞവരില്‍ നിന്ന് തന്നെ ഈടാക്കും; മന്ത്രി ആന്റണി രാജു

സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കില്ല: നഷ്ടപരിഹാരം കല്ലെറിഞ്ഞവരില്‍ നിന്ന് തന്നെ ഈടാക്കും; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: അക്രമത്തില്‍ ഭയന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പൊലീസ് സംരക്ഷണം നല്‍കി പരമാവധി സര്‍വ്വീസുകള്‍ നടത്തും. ജനങ്ങളുടെ യാത്രാ സൗകര്യം ഉറപ്പാക്കുമെന്നും ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടാകുന്ന സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ആന്റണി രാജു വ്യക്തമാക്കി.

ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം കല്ലെറിഞ്ഞവരില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് മന്ത്രി പറഞ്ഞു. യാത്രക്കാരുണ്ടെങ്കില്‍ ബസ് സര്‍വ്വീസ് നടത്തുമെന്നും ഗതാഗത മന്ത്രി ഉറപ്പു നല്‍കി.

അതേസസമയം സംസ്ഥാനത്ത് വ്യാപക അക്രമമാണ് പോപ്പുലര്‍ ഫ്രണ്ട് അഴിച്ചു വിടുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞും കടകള്‍ അടപ്പിച്ചും യാത്രക്കാരെ ഉപദ്രവിച്ചുമാണ് പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.