എകെജി സെന്റര്‍ ആക്രമണം: കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി; കുറ്റം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ജിതിന്‍

എകെജി സെന്റര്‍ ആക്രമണം: കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി; കുറ്റം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ജിതിന്‍

തിരുവനന്തപുരം: പൊലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍. കഞ്ചാവ് കേസില്‍ തന്നെ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു വെളിപ്പെടുത്തല്‍.

താന്‍ കുറ്റം ചെയ്തിട്ടില്ല. തെളിവുകള്‍ ഉണ്ടാക്കിയതാണ്. തന്റെ കൂടെയുള്ള പലരേയും കേസിലുള്‍പ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ പറഞ്ഞു.
ഇന്നലെ രാവിലെയാണ് മണ്‍വിളയിലെ വീട്ടില്‍ നിന്ന് ജിതിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതിലുള്ള പ്രതിഷേധ സൂചകമായി എകെജി സെന്റര്‍ ആക്രമിച്ചുവെന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൃത്യം നടത്തുന്നതിന് മുന്‍പായി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിസിടിവിയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിന്നുമാണ് പ്രതിയെക്കുറിച്ചുള്ള സൂചന കിട്ടിയതെന്നുമാണ് പൊലീസ് പറയുന്നത്.

ജൂണ്‍ മാസം 30ാം തിയതി രാത്രിയാണ് എകെജി സെന്ററിന് നേരെ പടക്കമേറ് ഉണ്ടായത്. രണ്ടര മാസത്തെ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടാനായത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരനെ പ്രതിയാക്കിയത് സിപിഎമ്മിന്റേയും പൊലീസിന്റേയും തിരക്കഥയാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.