ഓണ്‍ലൈന്‍ അവതാരകയോട് അപമര്യാദയായി പെരുമാറി; നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

ഓണ്‍ലൈന്‍ അവതാരകയോട് അപമര്യാദയായി പെരുമാറി; നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

കൊച്ചി: അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 509, 354 എ, 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയുടെ പരാതി പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

'ചട്ടമ്പി' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ആയിരുന്നു ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു.

അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമ പ്രവര്‍ത്തക പരാതിയില്‍ പറഞ്ഞു.നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും അവതാരക പരാതി നല്‍കിയിരുന്നു.

സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. നടനെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം. നിലവില്‍ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേംബര്‍ നടപടിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് പുതിയ പരാതി ലഭിച്ചിരിക്കുന്നത്. ഇതിനിടെ എഫ്ൃ.എം റേഡിയോ അവതാരകനോട് സമാനമായ രീതിയില്‍ അസഭ്യം പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു.

ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നടന്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ മരട് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.