ആദിശങ്കര എൻജിനീയറിങ് കോളജ് മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങി; സിജോ ജോർജ് മികച്ച പ്രോഗ്രാം ഓഫീസർ

ആദിശങ്കര എൻജിനീയറിങ് കോളജ് മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങി; സിജോ ജോർജ് മികച്ച പ്രോഗ്രാം ഓഫീസർ

കാലടി: ആദിശങ്കര എൻജിനീയറിങ് കോളജിന് രാജ്യത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും കോളജിലെ പ്രോഗ്രാം ഓഫീസർ സിജോ ജോർജിനു കേരള സംസ്ഥാന എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറിനുമുള്ള അവാർഡുകൾ രാഷ്ട്രപതി ദ്രൗപതി മുറുമു സമ്മാനിച്ചു.

രാഷ്ട്രപതി ഭവനിൽ 24 ന് നടന്ന ചടങ്ങിൽ കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് അധ്യാപകൻ പ്രൊഫസർ സിജോ ജോർജും ആദിശങ്കര എൻജിനീയറിങ് കോളജിനു വേണ്ടി മാനേജിങ് ട്രസ്റ്റി കെ. ആനന്ദും പുരസ്കാരം ഏറ്റുവാങ്ങി. മൂന്നുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 

ആദിശങ്കര എൻജിനീയറിങ് കോളജിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ രക്തദാന പ്രവർത്തനങ്ങൾ, വിവിധ സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കിയ ബയോമെഡിക്കൽ ഉപകരണങ്ങൾ ഫർണിച്ചറുകൾ എന്നിവയുടെ റിപ്പയറിങ് വർക്കുകൾ, പ്രളയകാലങ്ങളിലെ സേവനങ്ങൾ, കോവിഡ്‌ കാലത്തു നടപ്പിലാക്കിയ പദ്ധതികൾ, നൈപുണ്യ വികസന പരിപാടികൾ, സ്വച്ഛ് ഭാരത് പ്രവർത്തങ്ങൾ, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, നിർദ്ധന കുടുംബത്തിനുള്ള ഭവന നിർമാണം, അന്തർദേശീയ ദേശീയ പരിപാടികളിലെ പങ്കാളിത്തം എന്നിവയാണ് അവാർഡിന് അർഹമാക്കിയത്. 

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വോളണ്ടിയർ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങൾ കോളജ് നേടിയിരുന്നു. സാങ്കേതിക വിദ്യഭ്യാസ വകുപ്പിന്റെയും സാങ്കേതിക സർവകലാശാലയുടെയും മികച്ച യൂണിറ്റിനും പ്രോഗ്രാം ഓഫീസറിനും വോളണ്ടിയറിനുമുള്ള അവാർഡുകളും കഴിഞ്ഞ വർഷങ്ങളിൽ കോളജ് കരസ്ഥമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.