ദുബായ്: ദുബായ് ഫിനാന്‍ഷ്യല്‍ മാർക്കറ്റിലെ ആദ്യദിനത്തില്‍ സാലികിന്‍റെ ഓഹരികള്‍ക്ക് മികച്ച നേട്ടം. 21 ശതമാനമാണ് ഓഹരിയുടെ മുന്നേറ്റം. ഒരു ഓഹരിക്ക് 2 ദിർഹമെന്ന നിലയില്‍ കഴിഞ്ഞയാഴ്ചയാണ് സാലിക് ഓഹരികള്‍ വിറ്റത്. വ്യാഴാഴ്ച കമ്പനി ഫിനാന്‍ഷ്യല്‍ മാർക്കറ്റില്‍ ലിസ്റ്റ് ചെയ്തത്. ആദ്യദിനത്തില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരിയുടെ ലിസ്റ്റിംഗ് വിലയേക്കാള്‍ 11 ശതമാനം ഉയർന്നു. 2 ദിർഹം 22 ദിർഹമെന്ന നിലയിലാണ് ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓഹരിയുടെ വില.
ഒരു ഓഹരിക്ക് 2 ദിർഹമെന്ന നിലയില്‍ ഏറ്റവും ചുരുങ്ങിയത് 5002 ദിർഹം മുടക്കി 2501 ഓഹരികള്‍ വാങ്ങാനുളള അവസരമാണ് സാലിക് നല്‍കിയത്. ഇതിനായിവേണ്ടതിനേക്കാള്‍ 49 ഇരട്ടി അപേക്ഷകരാണ് ഓഹരിവാങ്ങാനായി എത്തിയത്. ഇതോടെ പൊതുവിപണിയിലേക്ക് നല്‍കിയ ഷെയറുകളുടെ ശതമാനവും വർദ്ധിപ്പിച്ചിരുന്നു. 24.9 ശതമാനമാണ് നിലവില്‍ പൊതുവിപണിയില്‍ ഉളളത്. ബാക്കി 75.1 ശതമാനം ഓഹരികള്‍ നിലവില്‍ ദുബായ് സർക്കാരിന്‍റെ ഉടമസ്ഥതയിലാണ് ഉളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.