ഫ്ളു വാക്സിന്‍, സൗജന്യമാർക്കൊക്കെ? അറിയാം

ഫ്ളു വാക്സിന്‍, സൗജന്യമാർക്കൊക്കെ? അറിയാം

അബുദാബി: രാജ്യത്ത് അർഹതയുളളവർക്ക് ഫ്ലൂ വാക്സിന്‍ സൗജന്യമായി ലഭിക്കും. സ്വദേശികള്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉളള താമസക്കാർക്കുമാണ് ഫ്ളൂ വാക്സിന്‍ സൗജന്യമായി ലഭിക്കുക. എമിറേറ്റ്സ് ഹെല്‍ത്ത് സർവ്വീസസിന്‍റെ ദേശീയ ബോധവല്‍ക്കരണ ക്യാംപെയിനിന്‍റെ ഭാഗമായാണ് ഇത്. ഇന്‍ഫ്ലൂവന്‍സയടക്കമുളള പകർച്ചവ്യാധികളുടെ വ്യാപനം തടയുകയെന്നുളളതാണ് വാക്സിന്‍ നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഇ എച്ച് എസിന്‍റെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുന്നതിനൊപ്പം സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയും സമൂഹത്തിന്‍റെ പ്രതിരോധ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുകയെന്നുളളതാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. ഫ്ളൂ വാക്സിന്‍ സൗജന്യമായി ലഭിക്കുന്നവർ
യുഎഇ പൗരന്മാർ, ഗർഭിണികള്‍, നിശ്ചയദാർഢ്യക്കാർ, 50 വയസിന് മുകളില്‍ പ്രായമുളളവർ, ഗുരുതര ആരോഗ്യപ്രശ്നമുളളവർ, അഞ്ച് വയസിന് താഴെയുളളവർ, ആരോഗ്യമേഖലയിലെ ജോലിക്കാർ.

മറ്റുളളവർക്ക് ചെറിയ ഫീസ് നല്‍കി ഫ്ളൂ വാക്സിനെടുക്കാം. ഇ എച്ച് എസിന് കീഴിലുളള ആശുപത്രികളിലും എല്ലാ പൊതു ആരോഗ്യകേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ ക്ലിനിക്കുകളിലും വാക്സിന്‍ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.