ലണ്ടന്‍: വളര്‍ച്ച വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബ്രിട്ടണ്‍ ക്രമേണ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമെന്നും കുടിയേറ്റ നയങ്ങള്‍ അവലോകനം ചെയ്യുമെന്നും ബ്രിട്ടീഷ് ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ സ്യുവെല്ല ബ്രേവര്‍മാന്‍.
ബ്രിട്ടണില്‍ കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരും അന്താരാഷ്ട്ര വിദ്യാര്‍ഥികളും കൂടുതലാണെന്നും അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ആശ്രിതരെ ഒപ്പം കൂട്ടുന്നത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെത്തുന്ന ആശ്രിതര്‍ ജോലി ചെയ്യുന്നില്ല. അല്ലെങ്കില്‍ കുറഞ്ഞ നൈപുണ്യമുള്ള ജോലികള്‍ ചെയ്യുന്നു. ഇവര്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നില്ലെന്നും ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്യുവെല്ല പറഞ്ഞു.
അടുത്തിടെയായി ഇന്ത്യ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടണിലെത്തുന്ന വിദ്യാര്‍ത്ഥികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെന്നാണ് കണക്ക്.
അതേസമയം രാജ്യത്തെ തൊഴില്‍ ക്ഷാമം നിയന്ത്രിക്കാന്‍ കുടിയേറ്റ നിയമങ്ങളിലും മറ്റും മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രധാനമന്ത്രി ലിസ് ട്രസും മുമ്പ് സൂചന നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.