ന്യൂഡൽഹി: കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള ഒരു കേന്ദ്ര സെക്ടർ സ്കീമാണ് പി.എം യുവ 2.0. ഭൂതവർത്തമാനഭാവികാലങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിവിധ ഘട്ടങ്ങൾ എഴുതാൻ കഴിവുള്ള എഴുത്തുകാരുടെ ഒരു നിര വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയിലൂടെ രാജ്യത്തിന്റെ പുരോഗമനത്തിന് ഊർജ്ജം പകരുന്ന യുവ എഴുത്തുകാരുടെ ഗ്രന്ഥങ്ങൾ തിരഞ്ഞെടുത്ത് രാജ്യത്തെ വിവിധ ഭാഷകളിൽ അച്ചടിക്കും. ഇതുവഴി ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളും സാഹിത്യങ്ങളും രാജ്യത്തെ എല്ലാ ഭാഷകളിലെയും വായനക്കാരിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം. ഗ്രന്ഥങ്ങൾ മത്സരത്തിലൂടെയാണ് തിരഞ്ഞെടുക്കുക. സ്കീമിന്റെ ആദ്യ പതിപ്പായ പി.എം യുവ സ്കീമിന് ലഭിച്ച പങ്കാളിത്തമാണ് സ്കീമിന്റെ രണ്ടാംഘട്ടം ആരംഭിക്കാൻ പ്രചോദനമായത്.
22 ഇന്ത്യൻ ഭാഷകളിൽ നിന്നുമുള്ള യുവാക്കളുടെയും വളർന്നുവരുന്ന എഴുത്തുകാരുടെയും വലിയ തോതിലുള്ള പങ്കാളിത്തം സ്കീമിന്റെ ആദ്യ ഘട്ടത്തിൽ ലഭിച്ചിരുന്നു. ആഭ്യന്തര, അന്തർദേശീയ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളുടെ സമഗ്രമായ കാഴ്ചപ്പാട് അവതരിപ്പിക്കാനും സ്വയം വ്യക്തമാക്കാനും ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഈ പദ്ധതിയിൽ പങ്കെടുക്കാം.
പി.എം യുവ 2.0 സ്കീമിനായി 75 എഴുത്തുകാരെയാണ് തിരഞ്ഞെടുക്കുക. മൈ ഗവൺമെൻറ് പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ മത്സരത്തിലൂടെയാണ് എഴുത്തുകാരെ തിരഞ്ഞെടുക്കുക.
2022 ഒക്ടോബർ രണ്ടിന് ആരംഭിച്ച മത്സരം നവംബർ 30 ന് അവസാനിക്കും. മത്സരത്തിൽ പങ്കെടുക്കാനായി 10,000 വാക്കുകൾ അടങ്ങിയ ഒരു പുസ്തകം മത്സരാർത്ഥികൾ സമർപ്പിക്കണം. മത്സരത്തിന്റെ മൂല്യനിർണ്ണയ കാലയളവ് 2022 ഡിസംബർ ഒന്ന് മുതൽ ജനുവരി 2023 ജൂലൈ 31 വരെ ആയിരിക്കും. തിരഞ്ഞെടുത്ത രചയിതാക്കളുടെ പേരുകൾ 2023 ഫെബ്രുവരി അവസാന വാരത്തിൽ പ്രഖ്യാപിക്കും. മെന്റർഷിപ്പ് കാലാവധി 2023 മാർച്ച് ഒന്ന് മുതൽ 2023 ഓഗസ്റ്റ് 31 വരെയാണ്. ആദ്യ സെറ്റ് പുസ്തകങ്ങളുടെ പ്രസിദ്ധീകരണം 2023 ഒക്ടോബർ രണ്ട് മുതൽ ആരംഭിക്കും.
പി.എം യുവ സ്കീമിന് (2021-22) യോഗ്യത നേടിയിട്ടുള്ള അപേക്ഷകർ പി.എം യുവ 2.0 സ്കീമിന് (2022-23) യോഗ്യരല്ല. പി.എം യുവ 2.0. മത്സരാർത്ഥിയുടെ പരമാവധി പ്രായം 2022 ഒക്ടോബർ രണ്ടിന് കൃത്യം 30 വയസോ അതിൽ താഴെയോ ആയിരിക്കണം. കൈയെഴുത്തു പ്രതിയുടെ സമർപ്പണങ്ങൾ https://innovateindia.mygov.in/yuva/ വഴി 2022 നവംബർ 30-ന് രാത്രി 11:59 വരെ സ്വീകരിക്കും. ഒരാൾക്ക് ഒരു എൻട്രി മാത്രമേ പാടുള്ളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.