പാലക്കാട്: വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഉടമ അരുണ്‍ അറസ്റ്റില്‍. പ്രേരണാക്കുറ്റം ചുമത്തിയാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ബസ് അമിത വേഗത്തിലാണെന്ന് 19 തവണ അലര്‍ട്ട് നല്‍കിയിട്ടും അരുണ്‍ അവഗണിച്ചതായി പൊലീസ് പറഞ്ഞു.
 അപകടത്തില്‍പ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗ പരിധി ലംഘിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. വേഗത കൂടിയെന്ന അലര്‍ട്ട് കൃത്യമായി കിട്ടിയിട്ടും ഉടമ അരുണ്‍ അവഗണിച്ചു. സംഭവത്തില്‍ ഡ്രൈവര്‍ ജോമോനെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മനപൂര്‍വമുള്ള നരഹത്യക്കാണ് ജോമോനെതിരെ കേസടുത്തിരിക്കുന്നത്. ജോമോനെ  അപകടം നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു.
അതേസമയം കെ.എസ്.ആര്‍.ടി.സി ബസ് സഡന്‍ ബ്രെക്കിട്ടതാണ് അപകട കാരണമെന്നാണ് നേരത്തെ ജോമോന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ജോമോന്റെ വാദം പോലീസ് പൂര്‍ണമായും തള്ളി. ഇയാള്‍ അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.