മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു 11 പേര്‍ വെന്ത് മരിച്ചു. ഇന്നു പുലര്‍ച്ചെ 5.20 ഓടെയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 38 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
നാസിക്-ഔറംഗാബാദ് റോഡില്‍ വെച്ച് ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചത്. യാവത് മാലില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു ബസ്. പൂനെയില്‍ നിന്നും നാസിക്കിലേക്ക് പോകുന്ന ട്രക്കുമായാണ് കൂട്ടിയിടിച്ചത്. ഇടിക്കു പിന്നാലെ ബസില്‍ തീ ആളിപ്പടര്‍ന്നു. മൂന്ന് ഫയര്‍ എഞ്ചിനുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാനായത്.
അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുന്നതായി പൊലീസ് അധികൃതര്‍ അറിയിച്ചു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.