37-ാമത് ദേശീയ ഗെയിംസിന് ഗോവ ആതിഥേയത്വം വഹിക്കും

37-ാമത്  ദേശീയ ഗെയിംസിന് ഗോവ ആതിഥേയത്വം വഹിക്കും

പനാജി: അടുത്ത ദേശീയ ഗെയിംസിന് ഗോവ ആതിഥേയത്വം വഹിക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. 2023 ഒക്ടോബറില്‍ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് അസോസിയേഷന് ഗോവ സര്‍ക്കാര്‍ മുന്‍പ് കത്തയച്ചിരുന്നു.

ഇതിന്റെ ഭാഗമായി 2022 ഒക്ടോബര്‍ 12 ന് ഗുജറാത്തിലെ സൂറത്തില്‍ നടക്കുന്ന 36 -ാമത് ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങില്‍ ഗോവ പ്രതിനിധികള്‍ക്ക് ഐ.ഒ.എ പതാക ഏറ്റുവാങ്ങാം. എന്നാല്‍ ഇതിന്റെ തിയതിയില്‍ തീരുമാനം ആയിട്ടില്ല.

2008 ല്‍ ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഗോവയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പരിമിതമായ കാരണങ്ങളാല്‍ മത്സരം ഇവിടെ നിന്നും മാറ്റുകയായിരുന്നു. ഇതിന്റെ ഭാഗമായി 36-ാമത് ദേശീയ ഗെയിംസ് ഗുജറാത്തിലേക്ക് അധികൃതര്‍ മാറ്റിയിരുന്നു.

2015-ല്‍ കേരളത്തിലാണ് അവസാനമായി ദേശീയ ഗെയിംസ് നടന്നത്. 2016 ല്‍ ഗോവയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഗെയിംസ് 2020 ലേക്ക് മാറ്റി. എന്നാല്‍ കോവിഡ് മഹാമാരി എത്തിയതോടെ ഗെയിംസ് വീണ്ടും മാറ്റിവെയ്ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.