സംസ്ഥാനത്ത് 1,050 ബസുകള്‍ക്കെതിരെ നടപടി; പിഴ ഈടാക്കിയത് 14 ലക്ഷം രൂപ

സംസ്ഥാനത്ത് 1,050 ബസുകള്‍ക്കെതിരെ നടപടി; പിഴ ഈടാക്കിയത് 14 ലക്ഷം രൂപ

തിരുവനന്തപുരം: നിയമലംഘനം നടത്തുന്ന ബസുകള്‍ കണ്ടെത്തുന്നതിനായി മോട്ടര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന 'ഫോക്കസ് 3' ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് 1,050 ബസുകള്‍ക്കെതിരെ നടപടിയെടുത്തു.

അനധികൃത ലൈറ്റുകള്‍ പിടിപ്പിച്ചതിനാണ് ഏറ്റവും കൂടുതല്‍ നടപടി സ്വീകരിച്ചത്. വേഗപ്പൂട്ടില്‍ തിരിമറി നടത്തിയത് 92 ബസുകള്‍ക്കെതിരെയും രൂപമാറ്റം നടത്തിയത് 48 ബസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. 14 ലക്ഷം രൂപ പിഴയും ചുമത്തി. മൂന്നുദിവസത്തില്‍ 2,400 ബസുകള്‍ക്കെതിരെയാണു മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.

സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും നിയമലംഘനങ്ങളാണെന്നു മോട്ടര്‍ വാഹന വകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 1,279 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. എട്ട് ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. രണ്ട് ബസുകളുടെ റജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. 85 വാഹനങ്ങളില്‍ വേഗപ്പൂട്ട് ക്രമക്കേട് കണ്ടെത്തി. ഇതുവരെ ഓപറേഷന്‍ ഫോക്കസ് 3 ല്‍ പിഴയായി 26,15,000 രൂപ ഈടാക്കി.

ആദ്യഘട്ടത്തില്‍ പിഴയീടാക്കി വിടും. നിയമലംഘനം തുടര്‍ന്നാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടര്‍വാഹനവകുപ്പിന്റെ നടപടി. വരും ദിവസങ്ങളിലും പരിശോധന തുടരും. രാത്രി പരിശോധനയും കര്‍ശനമാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.