ഇന്ത്യന്‍ രൂപ താഴോട്ടുതന്നെ,ഡോളറിനെതിരെ 82 രൂപ 63 പൈസയിലേക്ക് ഇടിഞ്ഞു

ഇന്ത്യന്‍ രൂപ താഴോട്ടുതന്നെ,ഡോളറിനെതിരെ 82 രൂപ 63 പൈസയിലേക്ക് ഇടിഞ്ഞു

ദുബായ്: ആഗോള വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഒരു വേള രൂപയുടെ മൂല്യം 82 രൂപ 63 പൈസയിലേക്ക് താഴ്ന്നു. അതേ സമയം ഡോളറിനെതിരെ മൂല്യം 83 ലേക്ക് എത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ നല്‍കുന്ന സൂചന. യുഎഇ ദിർഹത്തിനെതിരെ 22 രൂപ 43 പൈസയെന്നരീതിയിലാണ് വിനിമയനിരക്ക്.

വെള്ളിയാഴ്ച 82 രൂപ 32 പൈസയെന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപ. ഇതാണ് വീണ്ടും താഴേക്ക് പോയത്. എന്നാല്‍ വരും മണിക്കൂറുകളില്‍ 82 രൂപ 35 -40 പൈസയെന്ന രീതിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം സ്ഥിരത കൈവരിക്കാനാണ് സാധ്യതയെന്നും വിപണി വിദഗ്ധർ പറയുന്നു. എണ്ണ വിലയിലുണ്ടാകുന്ന ഏറ്റകുറച്ചിലുകളാണ് രൂപയുടെ മൂല്യത്തിലും പ്രതിഫലിക്കുന്നത്. സെപ്റ്റംബർ 20 ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കൂട്ടിയിരുന്നു. അന്നത്തേതിനേക്കള്‍ 10 ഡോളറിലധികം വർദ്ധിച്ച് ബാരലിന് 97 ഡോളറാണ് നിലവില്‍ ആഗോളവിപണിയിലെ എണ്ണവില. ഉല്‍പാനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങൾ തീരുമാനിച്ചതോടെയാണ് എണ്ണ വില ഉയരാന്‍ തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.