ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇതാണോ തങ്ങളുടെ ജോലിയെന്ന് ചോദിച്ച സുപ്രിം കോടതി, പിഴ ഈടാക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കരുതെന്ന മുന്നറിയിപ്പും നല്‍കി.
'ഇതാണോ കോടതിയുടെ ജോലി? പിഴ ഈടാക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്ന ഇത്തരം ഹര്‍ജികള്‍ എന്തിനാണ് നിങ്ങള്‍ ഫയല്‍ ചെയ്യുന്നത് ? എന്ത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്?'- ജസ്റ്റിസ് എസ്.കെ കൗള്‍, അഭയ് എസ് എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.
ഗോവന്‍ഷ് സേവ സദന്‍ എന്ന എന്‍ജിഒയാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന പൊതു താത്പര്യ ഹര്‍ജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. പിഴ ചുമത്തുമെന്ന സുപ്രിം കോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.