കൊച്ചി: കേരളത്തെ ഞെട്ടിച്ച നരബലിക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂരും പൊലീസും തമ്മില്‍ തര്‍ക്കം. അഡ്വക്കേറ്റ് ആളൂര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. അസി. കമ്മീഷണര്‍ കെ. ജയകുമാറാണ് ആളൂരിനെതിരെ കോടതിയില്‍ പരാതിപ്പെട്ടത്.
പ്രതിഭാഗം അഭിഭാഷകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അസി. കമ്മീഷണര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഇതോടെ സംഭവത്തില്‍ കോടതി ഇടുപെടുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ പ്രതികളോട് സംസാരിക്കാവൂ എന്ന് കര്‍ശനമായ നിര്‍ദേശം കോടതി നല്‍കുകയും ചെയ്തു.
അതേസമയം പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റില്‍ വിട്ടു. പൊലീസ് കസ്റ്റഡി അപേക്ഷ പിന്നീട് നല്‍കും. ആഭിചാര കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഭഗവല്‍ സിങ് രണ്ടാം പ്രതിയും ഭാര്യ ലൈല മൂന്നാം പ്രതിയുമാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
മുഹമ്മദ് ഷാഫി ബുദ്ധിമാനായ കുറ്റവാളിയെന്നാണ് പൊലീസ് പറഞ്ഞത്. കൊല നടക്കുന്ന സമയം ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. പത്മയെ കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസം മുന്‍പ് ഇയാള്‍ മൊബൈല്‍ ഫോണ്‍ പൊട്ടിച്ച് കളയുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.