തിരുവനന്തപുരം: കേസ് പിന്‍വലിക്കാന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും നിരവധിപേര്‍ ഒത്തു തീര്‍പ്പിനായി ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരിയായ യുവതി. ഹണിട്രാപ്പില്‍പ്പെടുത്തുമെന്ന് എല്‍ദോസ് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിച്ചു.
സെപ്റ്റംബര്‍ 14 ന് കോവളത്തു വെച്ച് എംഎല്‍എ മര്‍ദ്ദിച്ചപ്പോള്‍ അന്നവിടെ കണ്ടുനിന്ന നാട്ടുകാരാണ് പോലീസിനെ വിളിച്ചറിയിച്ചത്. പോലീസെത്തിയപ്പോള്‍ എംഎല്‍എയാണെന്നും ഇത് തന്റെ ഭാര്യയാണെന്നുമാണ് എല്‍ദോസ് പോലീസിനോട് പറഞ്ഞത്.
മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയാണ് അന്നു തന്നെ കോവളത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. പിന്നീട് വീട്ടിലെത്തിയ ശേഷവും എംഎല്‍എ ഉപദ്രവിച്ചു. ഇതിനുശേഷം എംഎല്‍എ തന്നെയാണ് ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
എല്‍ദേസുമായി സൗഹൃദം തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. ആദ്യതവണ എംഎല്‍എ ആയപ്പോള്‍ അദ്ദേഹത്തിന്റെ പി.എ തന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എല്‍ദോസുമായി പരിചയത്തിലാകുന്നത്. 2022 ജൂണ്‍ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്.
തന്റെ സ്വകാര്യതയെ തകര്‍ക്കാന്‍ വരെ എല്‍ദോസ് ശ്രമിച്ചതോടെ അദ്ദേഹം മോശം വ്യക്തിയാണെന്ന് മനസിലായി. ഇതോടെയാണ് അകലാന്‍ ശ്രമിച്ചത്. ഇതില്‍ പ്രകോപിതനായ എല്‍ദോസ് വീട്ടില്‍ക്കയറി പലപ്പോഴും മര്‍ദ്ദിച്ചതായും യുവതി വെളിപ്പെടുത്തി.
വീഡിയോ കൈവശമുണ്ടെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് നാടുവിട്ട് പോകാന്‍ തീരുമാനിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. കന്യാകുമാരിയില്‍ വെച്ച് കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടിച്ചുവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.