വാഹനപരിശോധനാകേന്ദ്രങ്ങളിലെ സമയം ഏകീകരിച്ച് ദുബായ് ആർടിഎ

വാഹനപരിശോധനാകേന്ദ്രങ്ങളിലെ സമയം ഏകീകരിച്ച് ദുബായ് ആർടിഎ

ദുബായ്: എമിറേറ്റിലെ 28 വാഹനപരിശോധനാകേന്ദ്രങ്ങളിലെ പ്രവൃത്തി സമയം ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ഏകീകരിച്ചു. ഹത്തയിലെയും ജബല്‍ അലിയിലെയും ഒഴികെയുളള കേന്ദ്രങ്ങളിലെ പ്രവൃത്തിസമയമാണ് ഏകീകരിച്ചിട്ടുളളത്.ആർടിഎയുടെ സേവന കേന്ദ്രങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി 10.30 വരെയാണ് പുതിയ പ്രവൃത്തി സമയം.തസ്ജീൽ ഹത്ത സെന്‍റർ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയും തസ്ജീൽ ജബൽ അലി സെന്‍റർ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയും പ്രവർത്തിക്കും.

സർവീസ് പ്രൊവൈഡർ സെന്‍ററുകളില്‍ ശനിയാഴ്ചയ്ക്കു പകരം വാരാന്ത്യ അവധി ഞായറാഴ്ചയായിരിക്കും. വെളളിയാഴ്ച ജോലി സമയം രണ്ട് ഘട്ടങ്ങളിലായിരിക്കും പ്രവ‍ൃത്തി സമയം. രാവിലെ 7 മുതൽ 12 വരെയും വൈകീട്ട് 3 മുതല്‍ രാത്രി 10. 30 വരെയുമാണ് പ്രവർത്തന സമയം.വെള്ളിയാഴ്ച, തസ്ജീൽ ജബൽ അലി സെന്‍റർ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവർത്തിക്കൂ. ഹത്ത സെന്‍ററിലെ ജോലി സമയം വൈകുന്നേരം 3 മുതൽ രാത്രി 9 വരെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.